കുമ്പഴ: ഓട്ടോറിക്ഷയും കാറും കൂട്ടിയിച്ച് ഓട്ടോ ഡ്രൈവർ ഐരവൺ വേലംപറമ്പിൽ എം.ജി ജോഷ്വ(സുകു-63) മരിച്ചു. പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ പുളിമുക്കിനും സ്വാമിപ്പടിക്കും ഇടയിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ ആയിരുന്നു അപകടം. പത്തനംതിട്ട ഭാഗത്തേക്ക് പോയ ഓട്ടോറിക്ഷ എതിരെ വന്ന മൂവാറ്റുപുഴ സ്വദേശികൾ സഞ്ചരിച്ച കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഓട്ടോറിക്ഷയുടെ മുൻഭാഗം പൂർണമായി തകർന്നു. ഓട്ടോയിൽ ഉണ്ടായിരുന്ന പശ്ചിമബംഗാൾ സ്വദേശി രാമൻ മെർമ്മുവിന് പരിക്കേറ്റിട്ടുണ്ട്.. മൃതദേഹം പത്തനംതിട്ട സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം പിന്നീട് . ഭാര്യ: മോളി.മക്കൾ: ഷോബി,ഷോജു.