30-momento

പറക്കോട് : എസ്.എസ്.എൽ.സി , ഹയർ സെക്കൻഡറി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഇടയിലെമുറി മന്നം മെമ്മോറിയൽ എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ സ്‌കോളർഷിപ്പും മൊമെന്റോയും നൽകി. പ്രസിഡന്റ് പി.ടി​.വേണുഗോപാലൻ നായരുടെ അദ്ധ്യക്ഷതയിൽ സെക്രട്ടറി വിനോദ്.പി , വിശ്വനാഥൻ നായർ.കെ, ശിവദാസൻ നായർ, രാധാകൃഷ്ണ പിള്ള, രാജേഷ് പി.വി, വിശ്വനാഥൻ നായർ, ഗോപിനാഥപിള്ള, വിജേന്ദ്ര കുറുപ്പ്, ജി.മനോജ്, ഗോപിനാഥ കുറുപ്പ്, സിന്ധു തുളസീധരകുറുപ്പ് , മണി.എസ് എന്നിവർ സംസാരിച്ചു.