anumodhanam

അടൂർ : പെരിങ്ങനാട് മേഖലയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ കൾച്ചറൽ സെല്ലിന്റ നേതൃത്വത്തിൽ അനുമോദിച്ചു. തൃച്ചേന്ദ മംഗലം എച്ച്.എസ്.എസ് പ്രിൻസിപ്പൽ സുമന കെ.ജോർജ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം ടി.ആർ.അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു. വിജയകുമാർ, എൻ.ആർ.നായർ, പ്രേം ചന്ദ്രൻ, ഹരികൃഷ്ണൻ, പ്രകാശ്, എ.വി.അനു മെലൂട്, ആർ.മധു പെരിങ്ങനാട് എന്നിവർ സംസാരിച്ചു.