congress

പന്തളം : കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റി നഗരസഭ ഓഫീസിലേക്ക് നടത്തി​യ പ്രതിഷേധ മാർച്ചും ധർണ​യും ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.ഡി.എൻ.തൃദീപ് ഉദ്ഘാടനം ചെയ്തു. പന്തളം മണ്ഡലം പ്രസിഡന്റ് എസ്.ഷെരീഫ് അദ്ധ്യക്ഷത വഹിച്ചു. സക്കറിയ വർഗീസ്, എ.നൗഷാദ് റാവുത്തർ, പന്തളം മഹേഷ് , മഞ്ജു വിശ്വനാഥ് , ജി.അനിൽകുമാർ, കെ.ആർ.വിജയകുമാർ, വേണുകുമാരൻ നായർ , രത്‌നമണി സുരേന്ദ്രൻ, സുനിതാവേണു , ഇ.എസ്.നുജുമുദീൻ, പി.പി.ജോൺ ,കുട്ടപ്പൻ നായർ, ബിജു സൈമൺ, കിരൺ കുരമ്പാല, അനിത ഉദയൻ,ശാന്തി സുരേഷ്, മീരാഭായി ,കോശി കെ.മാത്യു , മണ്ണിൽ രാഘവൻ, ഡെന്നീസ് ജോർജ് എന്നിവർ സംസാരി​ച്ചു.