ezhamkulam-car
ഏഴംകുളത്ത് കാറിന്റെ മുകളിൽ മരക്കമ്പ് വീണ് കിടക്കുന്നു

അടൂർ : ഏഴംകുളം എൽ.പി സ്കൂളിന് സമീപം മരക്കൊമ്പൊടിഞ്ഞ് വീണ് കാറിന്റെ ചില്ലു തകർന്നു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഏഴംകുളത്തു നിന്ന് കൊടുമണ്ണിലേക്കു പോയ കൊടുമൺ സ്വദേശി സുബിനും കുടുംബവും സഞ്ചരിച്ച കാറിന് മുകളിലാണ് മരച്ചില്ല വീണത്. അപകടകരമായ നിലയിൽ നിന്നിരുന്ന മാവ് മുറിച്ചുമാറ്റാൻ അനുമതി ലഭിച്ചിട്ടും അധികൃതർ നടപടി സ്വീകരിച്ചില്ലെന്ന് നാട്ടുകാർ പറഞ്ഞു. പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു.