d

തിരുവല്ല : താലൂക്ക് സപ്ലൈ ഓഫീസിലെ ഉപയോഗശൂന്യമായ ഔദ്യോഗിക ഇരുചക്ര വാഹനം നിലവിലുളള അവസ്ഥയിൽ തിരുവല്ല താലൂക്ക് സപ്ലൈ ഓഫീസിൽ ജൂൺ 10 ന് ഉച്ചയ്ക്ക് രണ്ടിന് ലേലംചെയ്യും.
പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ വാഹനം വാങ്ങുവാൻ നിശ്ചയിച്ച വില രേഖപ്പെടുത്തിയ ക്വട്ടേഷനുകൾ, നിരതദ്രവ്യം 100 രൂപ എന്നിവ തിരുവല്ല താലൂക്ക് സപ്ലൈ ഓഫീസറുടെ പേരിൽ ബാങ്ക് ഡ്രാഫ്റ്റ് സഹിതം മുദ്രവച്ച കവറിൽ ജൂൺ 10ന് ഉച്ചയ്ക്ക് 12 ന് മുമ്പായി തിരുവല്ല താലൂക്ക് സപ്ലൈ ഓഫീസിൽ സമർപ്പിക്കണം. ഫോൺ : 0469 2701327.