തിരുവൻവണ്ടൂർ :തുടർച്ചയായ മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതിനെത്തുടർന്ന് തിരുവൻവണ്ടൂർ വില്ലേജിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു.തിരുവൻവണ്ടൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് ക്യാമ്പ്. മൂന്ന് കുടുംബത്തിലെ 13 പേരെ ഇവിടേക്ക് മാറ്റി. നേരത്തെ ചെങ്ങന്നൂർ മംഗലം പാലത്തിനു താഴെയുള്ള മൂന്ന് കുടുംബങ്ങളെ കിഴക്കേ നട ഗവ. യു .പി സ്കൂളിലേക്ക് മാറ്റിയിരുന്നു. മൂന്ന് കുടുംബത്തിലെ 14 പേരാണ് ഇവിടെ കഴിയുന്നത്. മഴ കനക്കുന്ന സാഹചര്യമുണ്ടായാൽ ക്യാമ്പുകളുടെ എണ്ണം കൂടാൻ സാദ്ധ്യതയുണ്ടെന്ന് റവന്യു ഉദ്യോഗസ്ഥർ അറിയിച്ചു.