project
തിരുവല്ല ബി.ആർ.സി യുടെ ഭിന്നശേഷി സഹായ പദ്ധതി 'കൈത്താങ്ങ് ' ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാജി കെ. രാജപ്പൻ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: തിരുവല്ല ബി.ആർ.സിയുടെ കൈത്താങ്ങ് പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പൻ ഉദ്ഘാടനം ചെയ്തു. ഡോ.ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തി.75 വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളും ജില്ലാതല ഇൻക്ലൂസീവ് കായികമേളയിൽ വിജയികളായവർക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. ഡോ.പ്രകാശ് പി.തോമസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ റോയ് ടി.മാത്യു, കനിവ് പാലിയേറ്റിവ് കെയർ പ്രസിഡന്റ് അഡ്വ.ഫ്രാൻസിസ് വി.ആന്റണി, എസ്.സി.എച്ച്.എസ് പ്രിൻസിപ്പൽ ജോൺ തോമസ്‌, എച്ച്.എം ഫോറം സെക്രട്ടറി കുര്യാക്കോസ് തോമസ്, റജിജോൺ, എ.വി ജോർജ്, വ്യാപാരി വ്യവസായി പ്രസിഡന്റ് എം.സലീം, ഡോ.അഞ്ജു കെ.എം, ജോജിന ജോസ് എന്നിവർ സംസാരിച്ചു. പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന മുന്നൂറിലേറെ ഭിന്നശേഷി കുട്ടികൾക്കും വീട്ടിൽത്തന്നെ തുടരുന്ന ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം ലഭിക്കുന്ന കുട്ടികൾക്കും സഹായവും പിന്തുണയും നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഭവനസഹായം,ഡയപ്പർ ബാങ്ക്,ഭക്ഷ്യധാന്യകിറ്റ്, രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കുമുള്ള തൊഴിൽ പരിശീലനം എന്നിവ നടന്നുവരുന്നു. തിരുവല്ല ബി.ആർ.സി യുടെ ചുമതലയിൽ ഒരു ഓട്ടിസം സെന്ററും അഞ്ച് സ്പഷ്യൽ കെയർ സെന്ററുകളും പ്രവർത്തിക്കുന്നുണ്ട്.