പന്തളം : വിവിധ ക്വിസ് മത്സരങ്ങളിൽ ഉന്നത വിജയം നേടിയ ബാലസംഘം പന്തളം ഏരിയ കമ്മിറ്റി സെക്രട്ടറി കെ.ഷിഹാദ് ഷിജുവിനെ സി.ഐ.ടി.യു പന്തളം മുൻസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. സി.ഐ. ടി.യു മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്റ് എം. രാജൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.ബി.ഹർഷകുമാർ പൊന്നാടയണിച്ചു. എച്ച്.നവാസ് , പ്രമോദ് കണ്ണങ്കര, കെ.മോഹൻദാസ് , കെ.എച്ച്.ഷിജു എന്നിവർ സംസാരിച്ചു.