പന്തളം : നിർമ്മാണ തൊഴിലാളി യൂണിയൻ (സി ഐ ടി യു) പന്തളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തോട്ടക്കോണം ഗവ. ഹയർ സെക്കൻഡറി സ്‌കൂളും പരിസരവും ശുചീകരിച്ചു. പത്തനംതിട്ട ജില്ലാ നിർമ്മാണ തൊഴിലാളി യുണിയൻ (സി. ഐ. ടി. യു) ജില്ലാ ജോയിന്റ് സെക്രട്ടറി സി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി. എൻ. അശോകൻ അദ്ധ്യക്ഷനായിരുന്നു. കെ. മോഹൻദാസ്, കെ എച്ച് ഷിജു, ടി. എം. പ്രമോദ്, പി. ബാബു, കെ. എസ്. അജിത്ത്, കുഞ്ഞുമോൻ കീപ്പള്ളിയിൽ, സന്തോഷ് എന്നിവർ നേതൃത്വം നൽകി