പത്തനംതിട്ട : ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ പത്തനംതിട്ട വെസ്റ്റ് യൂണിയന്റെ നേതൃത്വത്തിൽ നടന്ന കുടുബസംഗമം സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അജി ഐഡിയ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ഹരി ഭാവന, സെക്രട്ടറി അലക്‌സ് ഗ്രിഗറി, മനോജ് ഗീതം, ടി.കെ.മനോഹരൻ, പ്രസാദ് ക്ലിക്ക്, വിജയൻ സൂര്യ, ടി.വി.മിത്രൻ, ജെയിംസ് സാരൂപ്യ, മാത്യു ജോൺ, ശരത് കുമാർ എന്നിവർ സംസാരിച്ചു. മുതിർന്ന ഫോട്ടഗ്രാഫർമാരെ ആദരിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു.