chanthakadav
പരിസ്ഥിതി സംരക്ഷണ സമിതിയുടെ പുഴതേടി യാത്ര പരിപാടിയുടെ ഭാഗമായി തിരുവല്ല ചന്തത്തോട് വീണ്ടെടുപ്പിന് വേണ്ടി ചന്തക്കടവില്‍ ഒത്തുചേർന്നപ്പോൾ

തിരുവല്ല: പഴമയുടെ പ്രതീകമായിരുന്ന ചന്തത്തോടിന്റെ വീണ്ടെടുപ്പിനായി പരിസ്ഥിതി സ്‌നേഹികളുടെ കൂട്ടായ്മ ഒരുങ്ങുന്നു. പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായാണ് പദ്ധതി. പരിസ്ഥിതി സംരക്ഷണ സമിതി ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ദിവസം ചന്തത്തോടിന്റെ കരയിലൂടെ 'പുഴതേടിയാത്ര ' സംഘടിപ്പിച്ചു. തുടർന്ന് നടന്ന യോഗം സിനിമാ നിർമ്മാതാവും പരിസ്ഥിതി പ്രവർത്തകനുമായ ബോബി അവഗാമ ഉദ്ഘാടനം ചെയ്തു. തപസ്യ ജില്ലാസെക്രട്ടറി ഉണ്ണികൃഷ്ണൻ വസുദേവം അദ്ധ്യക്ഷനായി. കോളേജ് അദ്ധ്യാപകൻ രാജീവ് ആക്ലമൺ മുഖ്യപ്രഭാഷണം നടത്തി. സമിതി ജില്ലാകൺവീനർ കെ.രംഗനാഥ് കൃഷ്ണ, നന്മമരം ഫൗണ്ടേഷൻ ജില്ലാകൺവീനർ വി.ഹരിഗോവിന്ദ്, അയുദ്ധ് ജില്ലാ കോർഡിനേറ്റർ എസ്.അനീഷ് ബാബു, ശ്രീദേവി മഹേശ്വരൻ, കെ.ആർ.അമൃതാനന്ദ്, മനുമോഹൻ, പി.എം.വേണുഗോപാൽ എന്നിവർ നേതൃത്വം നൽകി. പരിസ്ഥിതി ദിനമായ ജൂൺ 5വരെ നീണ്ടുനിൽക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഇന്ന് അമ്പലപ്പുഴ- തിരുവല്ല സംസ്ഥാന പാതയ്ക്കരികിൽ കച്ചേരിപ്പടി കവലയ്ക്കുസമീപം തണൽവിരിച്ചു നിൽക്കുന്ന വാകമരത്തെ വിവിധ മതമേലദ്ധ്യക്ഷൻമാർ ചേർന്ന് ആദരിക്കും. ജൂൺ 1ന് കടപ്രയിലെ അതിപുരാതനമായ കാവിന് സമീപം സെമിനാറും കവിതകളുടെ ആലാപനവും 2ന് ചവുട്ടിനേടാം ആരോഗ്യം,കരുതാം പരിസ്ഥിതിയെ' എന്ന സന്ദേശവുമായി കുരിശുകവലയിൽ നിന്ന് അഞ്ചൽകുറ്റി പാർക്കുവരെ സൈക്കിൾ റാലി. 3ന് നഗരത്തിലൂടെ ഇലക്ട്രിക് സ്‌കൂട്ടർ റാലി, 4ന് തുണിസഞ്ചി വിതരണം, 5ന് വീടുകളിലും സ്ഥാപനങ്ങളിലും വൃക്ഷത്തൈ നടീൽ എന്നിവയാണ് പരിപാടികൾ .

പുഴതേടി യാത്ര നടത്തി

ഇന്ന് വാകമരത്തെ ആദരിക്കും

ജൂൺ 1ന് സെമിനാർ

2ന് സൈക്കിൾ റാലി

3ന് സ്കൂട്ടർ റാലി

4ന് തുണിസഞ്ചി വിതരണം

5ന് വ‌ൃക്ഷത്തൈ നടീൽ