പത്തനംതിട്ട: കെ.എസ്.ആർ.ടി.സി ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു. പത്തനംതിട്ട -ആങ്ങമൂഴി ചെയിൻ സർവീസിലെ ഡ്രൈവർ മുണ്ടക്കയം പൂരംപ്‌ളാക്കൽ കെ.എസ് രവികുമാർ (48) ആണ് ഡ്യൂട്ടിക്ക് ശേഷം വിശ്രമിക്കുന്നതിനിടെ മരിച്ചത്. ബുധനാഴ്ച വൈകിട്ട് പത്തനംതിട്ടയിൽ നിന്ന് ആങ്ങമൂഴിയിലേക്ക് പോയ സ്റ്റേ ബസ് അവിടെ എത്തിയ ശേഷമാണ് രവികുമാറിന് അസ്വസ്ഥത തോന്നിയത്. സമീപത്തെ ആശുപത്രിയിലെ പരിശോധനയ്ക്ക് ശേഷം താമസസ്ഥലത്ത് തിരിച്ചെത്തി. രാത്രി വീണ്ടും അസ്വസ്ഥ തോന്നിയതോടെ കൂടെയുണ്ടായിരുന്ന കണ്ടക്ടർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ചെങ്ങന്നൂർ ഗവ. ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം പത്തനംതിട്ട കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ പൊതുദർശനത്തിന് വച്ചു. പിന്നീട് സ്വദേശമായ മുണ്ടക്കയത്തേക്ക് കൊണ്ടുപോയി. സംസ്‌കാരം പിന്നിട്. ഭാര്യ: ബിനു. മക്കൾ: ആര്യ, അക്ഷയ്.