31-dawf

പത്തനംതിട്ട: എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഡി എ ഡബ്ല്യൂ എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. കെ.യു. ജനീഷ് കുമാർ എം. എൽ. എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് . കെ.ജി. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജയചന്ദ്രൻ കെ. സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗങ്ങളായ തോമസ് സി. എസ്, റെനി സ്‌കറിയ, ലീന റെജി, അഖിൽ, ദിവാകരൻ ജില്ലാ വൈസ് പ്രസിഡന്റ് സന്തോഷ്.എൻ എന്നിവർ പ്രസംഗിച്ചു.