anumodanam

തിരുവല്ല: ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ തിരുമൂലപുരം ആസാദ് നഗർ റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. പത്തനംതിട്ട ഡയറ്റ് ഫാക്കൽറ്റി ഡോ.ഷീജ.കെ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് എം.കെ ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ സെക്രട്ടറി പി.ടി.വിശ്വനാഥൻ, തമ്പി കരിപ്പക്കുഴി, അദ്ധ്യാപകരായ എൻ.കെ മധുസൂദനൻ, മാമ്മൻ വി.വി, രേഖാ മോഹൻ, ടിന്റുമോൾ, പ്രൊഫ.മിനി ശ്രീനിവാസൻ, എസ്. സുശീലാദേവി, സന്ധ്യ ആർ.ജെ, രേഖ ബിബിൻ, ജില്ലാ ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗവും റിട്ട.ഡയറ്റ് പ്രിൻസിപ്പലുമായ ഡോ.ആർ.വിജയമോഹനൻ എന്നിവർ സംസാരിച്ചു.