കോന്നി: കോന്നി കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന കോന്നി മെറിറ്റ് ഫെസ്റ്റ് ഇന്ന് രാവിലെ 9 ന് കോന്നി സെന്റ് ജോർജ് ഓഡിറ്റോറിയത്തിൽ നടക്കും. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും മറ്റ് വിദ്യാഭ്യാസ മേഖലയിൽ മികവ് പുലർത്തിയവരെയും ആദരിക്കും. അടൂർ പ്രകാശ് എംപി ഉദ്ഘാടനം ചെയ്യും. മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ മുഖ്യാതിഥിയാകും. ചെയർമാൻ റോബിൻ പീറ്റർ അദ്ധ്യക്ഷത വഹിക്കും. സിവിൽ സർവീസ് റാങ്ക് ജേതാക്കളായ ബെൻജോ പി ജോസ്, കസ്‌തൂരി ഷാ, സ്വാതി എസ് എന്നിവർ പങ്കെടുക്കും.