ചെങ്ങന്നൂർ: ഉമയാറ്റുകര എലഗൻസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെയും അടൂർ കാരുണ്യ കണ്ണാശുപത്രിയുടെയും കല്ലിശേരി മൈക്രൊലാബിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും തിമിരരോഗ നിർണ്ണയവും സൗജന്യ പ്രമേഹം, കൊളസ്ട്രോൾ രക്ത സമ്മർദ്ദ നിർണ്ണയവും ഇന്ന് രാവിലെ 9.30 മുതൽ 2 വരെ പ്രയാർ സെന്റ് തോമസ് ഇവാഞ്ചലിക്കൽ പ്രയാർ ഹാളിൽ നടക്കും.