d

പത്തനംതിട്ട : ജില്ലയിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ കൂടി തുറന്നു. കുറ്റപ്പുഴയിൽ രണ്ടും പെരിങ്ങരയിൽ ഒന്നും ക്യാമ്പുകളാണ് പുതുതായി തുറന്നത്. കുറ്റപ്പുഴയിൽ തിരുമൂലപുരം സെന്റ്. തോമസ് എച്ച്.എസ്.എസിലും മുത്തൂർ ക്രൈസ്റ്റ് സെൻട്രൽ സ്‌കൂളിലും പെരിങ്ങര സെന്റ് ജോൺസ് ജി.എൽ.പി.എസിലുമാണ് ക്യാമ്പുകൾ.
ഇതോടെ ആകെ ക്യാമ്പുകളുടെ എണ്ണം അഞ്ചായി. 49 കുടുംബങ്ങളിലെ 187 പേർ ഈ ക്യാമ്പുകളിലുണ്ട്. ഇതിൽ 60 വയസ് കഴിഞ്ഞ 31 പേരുണ്ട്. 53 കുട്ടികളും.തിരുമൂലപുരം എസ്.എൻ.വി. സ്‌കൂളിലാണ് കൂടുതൽ പേരുള്ളത്. 26 കുടുംബങ്ങളിലെ 95 പേർ ഇവിടുണ്ട്.