school-
പേരൂർക്കുളം ഗവ:എൽ പി സ്കൂൾ

കോന്നി: 1928ൽ സ്ഥാപിച്ച പേരൂർക്കളം ഗവ.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഇത്തവണയും പഠനം ദുഷ്കരമാകും. ഗുരു നിത്യ ചൈതന്യയതി പ്രാഥമിക വിദ്യാഭ്യാസം നടത്തിയ സ്കൂളാണിത്. ഒന്നരക്കോടി രൂപ മുതൽ മുടക്കിലാണ് സ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കാൻ പദ്ധതി തയാറാക്കിയത്. ബി.ആർ.സി കെട്ടിടത്തിന്റെ ഇടുങ്ങിയ മുറികളിൽ ആവും ഇത്തവണയും വിദ്യാർത്ഥികളുടെ പഠനം. കാലപ്പഴക്കം ചെന്ന് ജീർണാവസ്ഥയിലായ പഴയ സ്കൂൾ കെട്ടിടം കഴിഞ്ഞ വർഷമാണ് പൊളിച്ചുമാറ്റിയത്. പുതിയ കെട്ടിടം നിർമ്മിക്കുന്ന സ്ഥലത്ത് മണ്ണിന്ഉറപ്പില്ലാത്തതിനാൽ നിർമ്മാണം നീളുകയാണ്. പഴയ കെട്ടിടം നിന്നിരുന്ന സ്ഥലത്ത് നാല് തവണയാണ് മണ്ണിന്റെ ഉറപ്പ് പരിശോധിച്ചത്. ഇവിടെ പൈൃലിംഗ് നടത്തി ഉറപ്പുള്ള പില്ലർ സ്ഥാപിച്ചാൽ മാത്രമേ കെട്ടിടം പണികൾ തുടങ്ങാൻ കഴിയു. ഇതിനായി മണ്ണ് സാമ്പിൾ പരിശോധനയ്ക്ക് അയച്ചെങ്കിലും ഫലം വന്നിട്ടില്ല.

പൈലിംഗ് നടത്തിയ സ്ഥലത്ത് വെള്ളക്കെട്ട്

ബി.ആർ.സി കെട്ടിടത്തിന്റെ ഇടുങ്ങിയ മുറികളിൽ മാത്രമേ ഇത്തവണയും ക്ലാസുകൾ നടത്താൻ കഴിയു. പഴയ കെട്ടിടം ലേലം നടത്തി ഒരു വർഷം കഴിഞ്ഞാണ് പൊളിച്ചു മാറ്റിയത്. ശക്തമായ മഴ പെയ്യുന്നതോടെ പണികളും നീളുകയാണ്. പുതിയ കെട്ടിട നിർമ്മാണത്തിനായി പയലിംഗ് നടത്തിയ സ്ഥലത്ത് വെള്ളക്കെട്ട് രൂപം കൊണ്ടിട്ടുണ്ട്. മുൻപ് വയലായിരുന്ന പ്രദേശമാണിത്. സമീപത്തെ പറമ്പുകളിൽ നിന്ന് സ്കൂളിന്റെ പുതിയ കെട്ടിടം നിർമ്മിക്കുന്ന സ്ഥലത്തേക്ക് വെള്ളം ഒലിച്ചിറങ്ങുന്നുണ്ട്.

.......................................................

പരിമിതമായ സാഹചര്യങ്ങളിൽ ബുദ്ധിമുട്ടിയാണ് ഇവിടെ ക്ലാസുകൾ നടത്തുന്നത്.

റെയ്ച്ചൽ മാത്യു

( പി.ടി.എ പ്രസിഡന്റ് )

.................................................

1. പഴയ കെട്ടിടം പൊളിച്ചു മാറ്റിയത് കഴിഞ്ഞ വർഷം

2. കെട്ടിടിടം പണി നീളാൻ കാരണം മണ്ണിന് ഉറപ്പില്ല

3. മണ്ണ് പരിശോധനാ ഫലം വരാത്തതും നി‌ർമ്മാണം നീളാൻ കാരണമായി

........................

മണ്ണ് പരിശോധിച്ചത് 4 തവണ