01-mannar-sndp
മാന്നാർ എസ്. എൻ. ഡി. പി. യൂണിയൻ ചെന്നിത്തല മേഖലാ കമ്മറ്റി ചെയർമാൻ കെ വിശ്വനാഥൻ കൺവീനർ പി മോഹനൻ എന്നിവർ യൂണിയൻ ചെയർമാൻ കെ എം ഹരിലാൽ കൺവീനർ അനിൽ പി ശ്രീരംഗം എന്നിവരിൽ നിന്നും ചുമതല ഏറ്റെടുക്കുന്നു

മാന്നാർ: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയനിലെ വനിതാ സംഘം മേഖലാ പൊതുയോഗങ്ങൾ ഇന്നും നാളെയുമായി നടക്കുമെന്ന് വനിതാ സംഘം യൂണിയൻ ചെയർപേഴ്‌സൺ ശശികല രഘുനാഥ് കൺവീനർ പുഷ്പ ശശികുമാർ എന്നിവർ അറിയിച്ചു. ഇന്ന് രാവിലെ 10ന് ചെന്നിത്തല മേഖലായോഗം 146-ാം തൃപ്പരുന്തുറ ശാഖാ ഹാളിലും,​ ഉച്ചകഴിഞ്ഞ് 2.30ന് ബുധനൂർ മേഖലാ യോഗം 4965 -ാം മട്ടേൽ ശാഖാവക ഓഡിറ്റോറിയത്തിലും നടക്കും. നാളെ രാവിലെ 10ന് ഗ്രാമം മേഖലാ യോഗം 2708-ാം കാരാഴ്മ കിഴക്ക് ശാഖാ ഹാളിലും ഉച്ചകഴിഞ്ഞ് 2. 30ന് മാന്നാർ മേഖലാ യോഗം 68-ാം ശാഖാ ഓഡിറ്റോറിയത്തിൽ നടക്കും. മേഖലാ യോഗങ്ങൾ യൂണിയൻ ചെയർമാൻ കെ.എംഹരിലാൽ ഉദ്ഘാടനം ചെയ്യും. യൂണിയൻ കൺവീനർ അനിൽ പി. ശ്രീരംഗം ശ്രീരംഗം സംഘടനാ പ്രവർത്തനം വിശദീകരിക്കും. വനിതാ സംഘം യൂണിയൻ ചെയർപേഴ്‌സൺ ശശികല രഘുനാഥ് മുഖ്യപ്രഭാഷണം നടത്തും. വനിതാ സംഘം യൂണിയൻ ചെയർപേഴ്‌സൺ പുഷ്പ ശശികുമാർ, സിന്ധു സജീവൻ, വിജയലക്ഷ്മി, ഗീതാ വിജയൻ എന്നിവർ യഥാക്രമം ചെന്നിത്തല, ബുധനൂർ, ഗ്രാമം, മാന്നാർ, മേഖലാ യോഗങ്ങളിൽ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ അഡ്.കമ്മിറ്റിയം ഗങ്ങളായ പി.ബി.സൂരജ്, രാജേന്ദ്രപ്രസാദ് അമൃത, അനിൽകുമാർ ടി.കെ, ഹരി പാലമൂട്ടിൽ, രാധാകൃഷ്ണൻ പുല്ലാമഠത്തിൽ, പുഷ്പ ശശികുമാർ വനിതാ സംഘം യൂണിയൻ വൈസ് ചെയർപേഴ്‌സൺ ബിനി സതീശൻ, ട്രഷറർ പ്രവദാ രാജപ്പൻ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ലേഖ വിജയകുമാർ, സിന്ധു സജീവൻ, വസന്തകുമാരി, വിജയലക്ഷ്മി വിവിധ മേഖലാ ചെയർമാൻമാർ, വൈസ് ചെയർമാൻമാർ, കൺവീനർമാർ,ട്രഷറർമാർ യൂത്ത്മൂവ്‌മെന്റ് യൂണിയൻ ചെയർപേഴ്‌സൺ വിധു വിവേക്, കൺവീനർ ബിനുരാജ്, സൈബർ സേന യൂണിയൻ ചെയർമാൻ അരുൺ അച്ചു, കൺവീനർ ശ്രീലത രവീന്ദ്രൻ എന്നിവർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. വിവിധ മേഖലാ യോഗങ്ങളിൽ വനിതാസംഘം മേഖലാ കൺവീനർമാർ റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിക്കും.