തുമ്പമൺ: എസ്.എൻ.ഡി.പി യോഗം മുട്ടം 229-ാം ശാഖയിലെ ഗുരുദേവ ക്ഷേത്രത്തിലെ കാണിക്കവഞ്ചി പൊളിച്ച് വീണ്ടും മോഷണം നടത്തിയ സംഭവത്തിൽ ശാഖാ ഭാരവാഹികൾ പ്രതിഷേധിച്ചു. അഞ്ച് മാസത്തിനിടെ രണ്ടാം തവണയാണ് കാണിക്ക വഞ്ചി പൊളിച്ച് മോഷണം നടത്തിയത്. ജനുവരി ഏഴിനായിരുന്നു ആദ്യ സംഭവം. അന്ന് പതിനായിരം രൂപയോളം മോഷ്ടിക്കപ്പെട്ടിരുന്നു. ശാഖാ ഭാരവാഹികൾ പന്തളം പൊലീസിൽ പരാതി നൽകിയെങ്കിലും കാര്യമായ അന്വേഷണം നടന്നില്ല.

കഴിഞ്ഞ ദിവസത്തെ മോഷണത്തെ തുടർന്ന് ശാഖാ സെക്രട്ടറി അഖിൽ വി.ദേവൻ വീണ്ടും പൊലീസിൽ പരാതി നൽകി. സംഭവ സ്ഥലത്ത് പൊലീസ് പരിശോധന നടത്തി. മോഷണ സംഭവങ്ങളിൽ പൊലീസ് ശക്തമായ അന്വേഷണം നടത്താത്തതിൽ ശാഖാ സെക്രട്ടറി അഖിൽ വി. ദേവൻ ഭാരവാഹികളുടെ യോഗം പ്രതിഷേധിച്ചു.