01-pdm-moshanam
എസ്.എൻ ഡി പി യോഗം 229-ാം നമ്പർ മുട്ടം തുമ്പമൺ ശാഖ യോഗത്തിലെ കാണിക്ക വഞ്ചി

പന്തളം: എസ്.എൻ.ഡി.പി യോഗം 229-ാം മുട്ടം തുമ്പമൺ ശാഖയിലെ കാണിക്ക വഞ്ചി വീണ്ടും കുത്തി തുറന്ന് മോഷണം. ഗുരുദേവ ക്ഷേത്രത്തിന് മുന്നിൽ സ്ഥാപിച്ചിട്ടുള്ള വഞ്ചിയാണ്. കഴിഞ്ഞ ദിവസം കുത്തിത്തുറന്ന് പണം മോഷ്ടിച്ചത്. വൈകിട്ട് ക്ഷേത്രത്തിൽ എത്തിയ ഭക്തജനങ്ങളാണ് മോഷണം നടന്നത് ആദ്യം കണ്ടത്. കഴിഞ്ഞ ജനുവരിയിലും ഇവിടെ മോഷണം നടന്നിരുന്നു. ശാഖാ സെക്രട്ടറി പന്തളം പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചു.