മല്ലപ്പള്ളി : മല്ലപ്പള്ളി കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ സ്‌കൂൾ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. മദർ തെരേസ പെയിൻ ആൻഡ് പാലയേറ്റീവ് കെയർ രക്ഷാധികാരി കെ. പി. ഉദയഭാനു ഉദ്ഘാടനം ചെയ്തു. മല്ലപ്പള്ളി എംപ്ലോയീസ് സഹകരണ സംഘം പ്രസിഡന്റ് കെ.ജി രാജേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. എസ്.സതീഷ് കുമാർ, പ്രകാശ് ബാബു, രാധാമണി രവീന്ദ്രൻ, സെക്രട്ടറി പി.ജയശ്രീ എന്നിവർ പ്രസംഗിച്ചു. കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ മുൻ ജില്ലാ കമ്മിറ്റി അംഗവും സംഘത്തിന്റെ മുൻ ഭരണസമിതി അംഗവുമായ ജയശ്രീ എസ്. നായരെ ആദരിച്ചു