മല്ലപ്പള്ളി: ചുങ്കപ്പാറയിൽ കാർ ഓട്ടോറിക്ഷയിലിടിച്ച് രണ്ടുപേർക്ക് പരുക്കേറ്റു. ഇന്നലെ രാവിലെ 11ന് ചാലാപ്പള്ളി - ചുങ്കപ്പാറ റോഡിൽ കത്തോലിക്കാ പള്ളിപ്പടിക്ക് സമീപമായിരുന്നു അപകടം. തിരുവല്ലയിൽ നിന്ന് എത്തിയ കാറും ചുങ്കപ്പാറയിൽ നിന്ന്ആത്യാലിലേക്ക് വന്ന ഓട്ടോറിക്ഷയുമാണ് അപകടത്തിൽപ്പെട്ടത്. ഓട്ടോറിക്ഷ യാത്രികരായപെരുമ്പെട്ടി മാപ്പുതുണ്ടിയിൽ എം.സി.മാത്യു,(87),​ ഭാര്യ മോളി മാത്യു ( 78) എന്നിവരെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷ ഡ്രൈവർക്കും കാർയാത്രികർക്കും പരിക്കില്ല.