കോന്നി: കാറിന് പിന്നിൽ സ്കൂട്ടർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്ക്. പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ കൂടൽ അമ്പലം ജംഗ്ഷനിൽ ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 നായിരുന്നു അപകടം. കൂടലിൽ നിന്ന് കോന്നിയ്ക്ക് പോകുകയായിരുന്ന കാറിന്റെ പിന്നിൽ പുറകെ വന്ന സ്കൂട്ടർ ഇടിക്കുകയായിരുന്നു. സ്കൂട്ടർ യാത്രക്കാരൻ വകയാർ പ്രിയഭവനിൽ യശോധരനെ പരിക്കുകളോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.