അഞ്ചൽ: പി.കെ.ശ്രീനിവാസൻ നിർഭയനായ തൊഴിലാളി നേതാവും മാതൃകാ കമ്മ്യൂണിസ്റ്റുമായിരുന്നുവെന്ന് മുൻ മന്ത്രി വി.എസ്.സുനിൽകുമാർ പഞ്ഞു. എം.എൽ.എയും സി.പി.ഐ നേതാവുമായിരുന്ന പി.കെ.ശ്രീനിവാസന്റെ ചരമ വാർഷിക ദിനാചരണം അഞ്ചലിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുനിൽകുമാർ. സി.പി.ഐ മണ്ഡലംകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണയോഗത്തിൽ മുൻ മന്ത്രി അഡ്വ.കെ.രാജു അദ്ധ്യക്ഷനായി. പി.കെ.ശ്രീനിവാസന്റെ പുത്രനും എം.എൽ.എയുമായ പി.എസ്. സുപാൽ, സി.പി.ഐ ജില്ലാ അസി.സെക്രട്ടറി അഡ്വ.എം.എസ്.താര, സംസ്ഥാന കൗൺസിൽ അംഗങ്ങളായ അഡ്വ.എസ്. വേണുഗോപാൽ, അഡ്വ.ആർ.സജിലാൽ, ജില്ലാ എക്സിക്യുട്ടീവ് അംഗം എം.സലീം, മണ്ഡലം സെക്രട്ടറി ലിജു ജമാൽ, സി.അജയപ്രസാദ്, വി.പി.ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. രാവിലെ ഏരൂരിലെ പി.കെ. ശ്രീനിവാസന്റെ ബലികുടീരത്തിൽ നടന്ന പുഷ്പാർച്ചനയിൽ മുൻ മന്ത്രിമരായ മുല്ലക്കര രത്നാകരൻ, അഡ്വ.കെ.രാജു, പി.എസ്.സുപാൽ എം.എൽ.എ., അഡ്വ.ആർ.സജിലാൽ, എസ്.സന്തോഷ്, ലിജു ജമാൽ, എം.സലീം തുടങ്ങിയവർ പങ്കെടുത്തു.