ഓടനാവട്ടം : യു .ടി .യു .സി വെളിയം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മേയ്ദിനാചരണം ഓടനാവട്ടം ജംഗ്ഷനിൽ യു.ടി.യു.സി സംസ്ഥാന കമ്മിറ്റി അംഗം വെളിയം ഉദയകുമാർ ഉദ്ഘാടനം ചെയ്തു. ആദ്യകാല ആർ.എസ്.പി നേതാവ് ഓടനാവട്ടം വിദ്യാധരൻ പതാക ഉയർത്തി. ഓടനാവട്ടം ജോർജുകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആർ.എസ്.പി ജില്ലാ കമ്മിറ്റി അംഗം മുട്ടറ ബിജു, പുതുവീട് അശോകൻ, ജോസ് പരുത്തിയറ തുടങ്ങിയവർ പങ്കെടുത്തു. കുടവട്ടൂരിൽ നടന്ന മേയ്ദിനാചരണം ആർ.എസ്.പി എൽ.സി അസിസ്റ്റന്റ് സെക്രട്ടറി രഞ്ജിത്ത് കുടവട്ടൂർ ഉദ്ഘാടനം ചെയ്തു. .കുടവട്ടൂർ രാജേന്ദ്രൻ പിള്ള പതാക ഉയർത്തി .മാവിളയിൽ ആർ. എസ്. പി എൽ .സി സെക്രട്ടറി ജോസ് പരുത്തിയറ ഉദ്ഘാടനം ചെയ്തു . ആദ്യകാല നേതാവ് കുഞ്ഞിരാമൻ പതാക ഉയർത്തി. ഉമേഷ് വെളിയം ,വെളിയം നെൽസ്യന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.