ചടയമംഗലം: ഡ്രൈ ഡേയിൽ വാളകം ഭാഗത്ത് ചടയമംഗലം എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ അനധികൃത മദ്യ വ്യാപാരത്തിൽ ഏർപ്പെട്ട രണ്ടുപേരെ അറസ്‌റ്റ് ചെയ്‌തു. വാളകം അമ്പലക്കര മാമ്പുഴ വീട്ടിൽ വിനോദ്, അമ്പലക്കര വാഴവിള പുത്തൻ വീട്ടിൽ സുദർശൻ എന്നിവരാണ് പിടിയിലായത്. മുപത്തിനാല് കുപ്പികളിലായി നിറച്ച ഒമ്പതര ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും വിൽപ്പനയിലൂടെ നേടിയ 500 രൂപയും ഇവരിൽ നിന്ന് പിടിച്ചെടുത്തു.‌ നേരത്തെ ഡ്രൈ ഡേകളിൽ ആരംഭിച്ച വിൽപ്പന ഇപ്പോൾ സാധാരണ ദിവസങ്ങളിേലക്കും വ്യാപിപ്പിച്ചതായി എക്‌സൈസിന് വിവരം ലഭിച്ചു.റേഞ്ച് ഇൻസ്‌പെക്‌ടർ എ.കെ. രാജേഷ്, അസിസ്‌റ്റൻഡ് എക്‌സൈസ് ഗ്രേഡ് ഇൻസ്‌പെക്‌ടർ ജി. ഉണ്ണികൃഷ്‌ണൻ, സിവിൽ എക്‌‌സൈസ് ഓഫീസർമാരായ കെ.ജി.ജയേഷ്,ബിൻസാഗർ, എസ്.ശ്രേയസ്, ഉമേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.