കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി 12ന് ആരംഭിക്കുന്ന യു.ജി / പി.ജി ഒന്നാം സെമസ്റ്റർ
(2022 അഡ്മിഷൻ - സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) പരീക്ഷകളുടെയും യു.ജി പ്രോഗ്രാമുകളുടെ ഒന്നാം സെമസ്റ്റർ (ജനുവരി 2023 അഡ്മിഷൻ) പരീക്ഷകളുടെയും ടൈംടേബിൾ പഠിതാക്കളുടെ ലോഗിനിലും യൂണിവേഴ്സിറ്റി വെബ്സൈറ്റിലും (www.sgou.ac.in) ലഭ്യമാണ്. പരീക്ഷാസംബന്ധമായ അന്വേഷണങ്ങൾക്കായി e23@sgou.ac.in വഴിയോ 9188920013, 9188920014 എന്നീ നമ്പരുകളിലോ ബന്ധപ്പെടാം.
എം.സി.എ പ്രവേശനം
തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ കോളേജുകളിൽ മാസ്റ്റർ ഒഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പ്രവേശനത്തിന് ജൂൺ 3വരെ മാത്തമാറ്റിക്സ് ഒരു വിഷയമായി പ്ലസ്ടു പഠിച്ച്, ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. മാത്തമാറ്റിക്സ്/ കമ്പ്യൂട്ടർ പഠിക്കാത്തവർ യൂണിവേഴ്സിറ്റി/കോളേജ് തലത്തിൽ നിർദ്ദേശിക്കുന്ന ഒരു ബ്രിഡ്ജ് കോഴ്സിൽ യോഗ്യത നേടണം. പ്രവേശന പരീക്ഷയുണ്ട്. www.lbscentre.kerala.gov.in ൽ ജൂൺ 2വരെ അപേക്ഷാഫീസടയ്ക്കാം. ഫോൺ: 0471-2324396, 2560327, 2560363, 2560364
കെ-ടെറ്റ്:തീയതി നീട്ടി
തിരുവനന്തപുരം: കെ-ടെറ്റ് ഏപ്രിൽ പരീക്ഷയ്ക്കായി അപേക്ഷ സമർപ്പിക്കുന്നതിനുളള അവസാന തീയതി മേയ് അഞ്ചു വരെ നീട്ടി. അപേക്ഷ സമർപ്പിച്ചതിൽ തെറ്റ് സംഭിവിച്ചിട്ടുള്ളവർക്ക് തിരുത്താനുള്ള അവസരം മേയ് ആറു മുതൽ ഒമ്പതു വരെ https://ktet.kerala.gov.inലെ CANDIDATE LOGIN - ൽ ലഭ്യമാകും