കരുനാഗപ്പള്ളി : കേരള യൂത്ത് പ്രമോഷൻ കൗൺസിൽ സംഘടിപ്പിച്ച മാമ്പഴക്കാലം അവധിക്കാല സർഗാത്മക ക്യാമ്പ് സമാപിച്ചു. ക്യാമ്പിൽ പാലക്കാട് സ്വദേശിയും ഫോക് ലോർ അക്കാഡമി പുരസ്കാര ജേതാവുമായ ജനാർദ്ദനൻ പുതുശ്ശേരി അവതരിപ്പിച്ച ജൈവ സംഗീതപരിപാടി ഏറെ ശ്രദ്ധേയമായി. സമാപന സമ്മേളനം ചലച്ചിത്രതാരം വിനുമോഹൻ ഉദ്‌ഘാടനം ചെയ്തു. ക്യാമ്പ് ഡയറക്ടർ സുമൻജിത്ത് മിഷ അദ്ധ്യക്ഷനായി. ക്യാമ്പ് കോ-ഓഡിനേറ്റർ സുമി സുൽത്താൻ കൗൺസിൽ ഭാരവാഹികളായ എ.സാദിഖ്, സുനിൽജി,അനിൽ കിഴക്കടത്ത്, സബർമതി ഗ്രന്ഥശാലാ സെക്രട്ടറി വി.ആർ.ഹരികൃഷ്ണൻ, ശോഭനദാസ്, ടീം സബർമതി ക്യാപ്ടൻ എം.ജി.ആദിത്യൻ ,മാനേജർ ശ്യാം, യുവജന വേദി ഭാരവാഹികളായ ആദിൽനിസാർ,നുവാൻ,അതുൽ,നിവ, ബിലാൽ എന്നിവർ നേതൃത്വം നൽകി .