കരുനാഗപ്പള്ളി: അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസിന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളിയിൽ മേയ് ദിനാചരണത്തിന്റെ ഭാഗമായി തൊഴിലാളി സംഗമം സംഘടിപ്പിച്ചു. സംഗമം അൺഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയിസ് കോൺഗ്രസ് സംസ്ഥാന ഓർഗനൈസിംഗ് ജനറൽ സെക്രട്ടറി ബോബൻ ജി.നാഥ് ഉദ്ഘാടനംചെയ്തു. യു.ഡബ്ല്യു. ഇ.സി കരുനാഗപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റ് ബി. മോഹൻദാസ് അദ്ധ്യക്ഷനായി. ബാബു ജി.പട്ടത്താനം, കൃഷ്ണപിള്ള, എസ്.മോളി , ജോയ്സൺ, അമ്പിളി ശ്രീകുമാർ, കലേഷ്, എസ്.ഡോളി ,സുരേഷ്, ഹമ്മിദ് കുഞ്ഞ് എന്നിവർ സംസാരിച്ചു.