പോരുവഴി: എസ്.എൻ.ഡി.പി യോഗം കുന്നത്തൂർ യൂണിയനിൽ ശാഖകളിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി യൂണിയൻ കമ്മിറ്റി അംഗം എന്നിവർക്ക് വേണ്ടിയുള്ള നേതൃത്വ പരിശീലന പരിപാടിയും വിദ്യാർത്ഥികൾക്കുള്ള കപ്പാസിറ്റി ബിൽഡിംഗ് പ്രോഗ്രാമും നടത്തി. ഉദ്ഘാട സമ്മേളനം മുൻ യൂണിയൻ സെക്രട്ടറി ഡോ.പി.കമലാസനൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ആർ.ശ്രീകുമാർ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി റാം മനോജ് സ്വാഗതവും യോഗം ഡയറക്ടർ ബോർഡുമെമ്പർ വി.ബേബികുമാർ നന്ദിയും പറഞ്ഞു. യോഗം ഡയറക്ടർ ബോർഡ്മെമ്പർ ശ്രീലയം ശ്രീനിവാസൻ, കൗൺസിലർമാരായ അഡ്വ.ഡി.സുധാകരൻ, അഡ്വ.സുഭാഷ് ചന്ദ്രബാബു, ആർ.പ്രേം ഷാജി, തഴവാവിള ദിവാകരൻ, നെടിയവിള സജീവൻ, അഖിൽ സിദ്ധാർത്ഥ്, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ ആർ. സുഗതൻ, സുഭാഷ് ചന്ദ്രൻ രഞ്ജിത്ത് എന്നിവർ സംസാരിച്ചു. ശാഖാ ഭാരവാഹികൾക്കുള്ള ട്രെയിനിംഗ് പ്രോഗ്രാം ഇന്റർനാഷണൽ സ്പീക്കർ പ്രേംലാലിന്റെ നേതൃത്വത്തിലും വിദ്യാർത്ഥികൾക്കുള്ള മെമ്മോറി മന്ത്രാ എന്ന കപ്പാസിറ്റി ബിൽഡിംഗ് പ്രോഗ്രാം കോട്ടയം ശ്രീനാരായണ മിഷൻ ഫോർ ലൈഫ് എക്സലൻസ് (സ്മൈൽ) കോർഡിനേറ്റർ ധന്യ ബൻസാലിന്റെ നേതൃത്വത്തിലും നടന്നു.