intuc-

കൊല്ലം: നരേന്ദ്ര മോദി സർക്കാർ വീണ്ടും അധികാരത്തിലെത്തിയാൽ രാജ്യത്ത് ലോക തൊഴിലാളി ദിനാചരണവും ചരിത്രത്തിന്റെ ഭാഗമാകുമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി പറഞ്ഞു. കൊല്ലത്ത് ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റി സംഘടിപ്പി ച്ച മേയ് ദിന റാലി സന്ദേശ സമ്മേളനം ചിന്നക്കടയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് എ.കെ.ഹഫീസ് അദ്ധ്യക്ഷനായി. ഐ.എൻ.ടി.യു.സി നേതാക്കളായ എച്ച്.അബ്ദുൾ റഹുമാൻ, എസ്.നാസറുദ്ദീൻ, കോതേത്ത് ഭാസുരൻ, അൻസർ അസീസ്, പനയം സജീവ്, ബി.ശങ്കരനാരായണ പിള്ള, കെ.എംറഷീദ്, വി.എസ്.ജോൺസൺ, എം.നൗഷാദ്, വടക്കേവിള ശശി, ഒ.ബി.രാജേഷ്, സജീവ് പരിശവിള, കെ.ആർ.രാജേഷ്, ഡെയ്സൺ, ഷീബ തമ്പി, ശബരീനാഥ് തുടങ്ങിയവർ സംസാരിച്ചു. നൂറ് കണക്കിന് തൊഴിലാളികൾ നഗരം ചുറ്റി പ്രകടനം നടത്തി. ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും മേയ് ദിന റാലിയും സമ്മേളനവും സംഘടിപ്പിച്ചു.