കൊല്ലം: ഓൾ കേരള ടെയ്ലേഴ്സ് അസോ. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മേയ്ദിന റാലി സംസ്ഥാന ജനറൽ സെക്രട്ടറി എൻ.സി.ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സരസ്വതി അമ്മാൾ അദ്ധ്യക്ഷയായി. ജില്ലാ സെക്രട്ടറി ജി.സജീവൻ, ട്രഷറർ എസ്. ഷാജി തുടങ്ങിയവർ സംസാരിച്ചു. 5000ൽ അധികം പേർ റാലിയിൽ പങ്കെടുത്തു.