ns
ഐ.എൻ.ടി.യു.സി കുന്നത്തൂർ റീജിയണൽ കമ്മറിയുടെ.നേതൃത്വത്തിൽ ഭരണിക്കാവിൽ നടന്ന മെയ്ദിന റാലി

ശാസ്താംകോട്ട : ഐ.എൻ.ടി.യു.സി കുന്നത്തൂർ റീജിയണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ഭരണിക്കാവിൽ മേയ്‌ദിന റാലിയും തൊഴിലാളി സംഗമവും നടത്തി. തൊഴിലാളി സംഗമം ജില്ലാ വൈസ് പ്രസിഡന്റ്‌ ടി.ആർ. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. റീജിയണൽ പ്രസിഡന്റ്‌ തടത്തിൽ സലീം അദ്ധ്യക്ഷനായി. നാലുതുണ്ടിൽ റഹീം, കുന്നത്തൂർ ഗോവിന്ദപിള്ള,ജയശ്രീ രമണൻ,ശാന്തകുമാരി കുമ്പിപള്ളി സന്തോഷ്‌, സരസചന്ദ്രൻപിള്ള, ബിനു മംഗലത്ത്, പെരുംകുളം ലത്തീഫ്, ലത, ദുലാരി, തങ്കച്ചൻ ജോർജ്, സി.എസ്. രതീഷ് എന്നിവർ സംസാരിച്ചു.മംഗലത്ത് ഗോപാലകൃഷ്ണപിള്ള സ്വാഗതം പറഞ്ഞു. രമേശൻപിള്ള നന്ദി പറഞ്ഞു. സ്റ്റാലിൻ അഞ്ഞിലിമൂട്, സി.ഗിരീഷ്, അശോകൻ, ഉദയൻ, കൃഷ്ണകുമാർ, സാവിത്രി, ബിജി,സുധർമ്മ, ശിവാനന്ദൻ, സരസ്വതിയമ്മ, സുരീന്ദ്രൻ, ആശ തുടങ്ങിയവർ മേയ്ദിന റാലിക്ക് നേതൃത്വം നൽകി.