പുനലൂർ: കൊല്ലം-തിരുമംഗം ദേശീയ പാത കടന്ന് പോകുന്ന വാളക്കോട് മേൽപ്പാലം പൊളിച്ച് മാറ്റി പുതിയ മേൽപ്പാലം പണിയണമെന്നാവശ്യപ്പട്ട് പുനലൂർ സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ ഭിക്ഷാടന മാർച്ച് സംഘടിപ്പിച്ചു. കലയനാട് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് നടനും പ്രഭാഷകനുമായ ഹരി പത്തനാപുരം ജാഥ ക്യാപ്ടൻ എ.കെ.നസീറിന് ഭിക്ഷാടന പാത്രം നൽകി ഉദ്ഘാടനം ചെയ്തു. കെ.കെ.ബാബു അദ്ധ്യക്ഷനായി. ആരംപുന്ന മുരളി,ശ്യാം ഏനാത്ത്, രാജേഷ് തൊടുപുഴ,ചന്ദ്രൻ വാളക്കോട്,ആൽബിൻ, സുരേഷ് ശിവദാസ്,ഷാജി,സി.ആർ.ഗിരീഷ്, ബദരി പുനലൂർ, എസ്.രജിരാജ് തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് വാളക്കോട്,ടി.ബി .ജംഗ്ഷൻ,കെ.എസ്.ആർ.ടി.സി,പോസ്റ്റ് ഓഫീസ് ജംഗ്ഷൻ വഴി ഭിക്ഷാടന മാർച്ച് ചെമ്മന്തൂരിലെ സ്വകാര്യ ബസ് സ്റ്റാൻഡിൽ സമാപിച്ചു. കവി സി.ബി.വിജയകുമാർ സമാപന യോഗം ഉദ്ഘാടനം ചെയ്തു.