പോരുവഴി : ഗതാഗത വകുപ്പിന്റെ 04/2024 സർക്കുലർ നടപ്പിലാക്കി ഡ്രൈവിംഗ് സ്കൂളുകളുടെ മേൽ കരിനിയമങ്ങൾ അടിച്ചേൽപ്പിക്കുന്നതിനെതിരെ ഓൾ കേരളാ മോട്ടോർ ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്ടേഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരങ്ങളുടെ ഭാഗമായി കുന്നത്തൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചക്കുവള്ളി കുന്നത്തൂർ ജോയിന്റ് ആർ.ടി ഓഫീസ് പടിക്കൽ കൂട്ടധർണ നടത്തി. ആർ.വൈ .എഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ പ്രസിഡന്റ് കേരളാ ഷാജി അദ്ധ്യക്ഷനായി.
വേങ്ങ ശ്രീകുമാർ, ജി.തുളസിധരൻപിള്ള, ശബരി മണിയൻപ്പിള്ള, മുനീർ, മണികണ്ഠൻ, സ്റ്റാർ രഞ്ജിനി, എസ്. ആർ ശ്രീകുമാർ, ജയൻ നീയോ, സുഖധ ഷാ, സന്ധ്യ, മിനി, രാജേഷ് തുടങ്ങിയവർ നേതൃത്വം നൽകി. കെ സി ടി മുക്കിൽ നിന്ന് ആരംഭിച്ച പ്രകടനം ചക്കുവള്ളി ടൗൺ ചുറ്റി ജോയിന്റ് ആർ.ടി ഓഫീസിന് മുന്നിൽ സമാപിച്ചു.