ഓടനാവട്ടം: എസ്.എൻ.ഡി.പി യോഗം വെളിയം സെൻട്രൽ ശാഖായിലെ ഗുരുപ്രസാദം യൂണിറ്റിന്റെ വാർഷിക സമ്മേളനം നടത്തി. ശാഖാ സെക്രട്ടറി എം.ഗാനപ്രിയൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.
വിജയാ മുരളി അദ്ധ്യക്ഷയായി. ശാഖാ പ്രസിഡന്റ് ജി. രാജേന്ദ്രൻ മുഖ്യ സന്ദേശം നൽകി. വനിതാ സംഘം സെക്രട്ടറി എസ്.കെ.അനിജ, പുഷ്പരാജൻ, മുരളീധരൻ, സുസ്മിത, പ്രാശാന്ത എന്നിവർ സംസാരിച്ചു. സലീന റിപ്പോർട്ട് അവതരിപ്പിച്ചു. വനിതാ സംഘം കൺവീനറായി സലീനപ്രസാദിനെയും ജോ. കൺവീനർ ആയി പ്രാശാന്തയെയും തിരഞ്ഞെടുത്തു.