may
മേയ് ദിനാചരരണത്തിന്റെ ഭാഗമായി ഓച്ചിറയിൽ സി.എെ.ടി.യു, എ.എെ.ടി.യു.സി സംഘടനകലുടെ നേതൃത്വത്തിൽ നടന്ന മേയ് ദിന റാലി

ഓച്ചിറ: മേയ് ദിനത്തിന്റെ ഭാഗമായി ഓച്ചിറയിൽ സി.എെ.ടി.യു, എ.എെ.ടി.യു.സി സംഘടനകളുടെ നേതൃത്വത്തിൽ മേയ് ദിന റാലിയും പൊതു സമ്മേളനവും നടന്നു.
ഓച്ചിറ ടൗണിൽ നടന്ന പൊതു സമ്മേളനം എ.എെ.ടി.യു.സി കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ് കെ.പി.വിശ്വ വത്സലൻ ഉദ്ഘാടനം ചെയ്തു. സി.എെ.ടി.യു നേതാവ് കെ.സുഭാഷ് അദ്ധ്യക്ഷനായി. എ.എെ.ടി.യു.സി മണ്ഡലം സെക്രട്ടറി കടത്തൂർ മൺസൂർ സ്വാഗതം പറഞ്ഞു. സി.പി.എം ശൂരനാട് ഏരിയ സെക്രട്ടറി പി.ബി.സത്യദേവൻ, സി.പി.ഐ ഓച്ചിറ മണ്ഡലം സെക്രട്ടറി എസ്.കൃഷ്ണകുമാർ, ആർ.ഡി.പത്മകുമാർ, ലിജു, വിജയകൃഷ്ണൻ, കുഞ്ഞി ചന്തു,അമ്പിളി കുട്ടൻ, അബ്ദുൽ ഖാദർ, ജനാർദ്ദനൻ പിള്ള, ഗീതാകുമാരി, ജെ.സരസൻ, സദാശിവൻ, സോമൻ പിള്ള, നകുലൻ, സിദ്ദിക്ക്, സുരേഷ് നാറാണത്ത്, എ.അജ്മൽ, ഒ.ബിന്ദു, കബീർ എൻസൈൻ, യു. ഷാനവാസ്, ബാബു കൊപ്പാറ തുടങ്ങിയവർ സംസാരിച്ചു.