കൊല്ലം: ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി മങ്ങാട് പാലം നിർമ്മാണത്തിനായി തയ്യാറാക്കിയ ഗർഡറുകളിലൊന്ന് തകർന്നു. പാലത്തിന്റെ പൈൽ ക്യാപ്പിന് മുകളിൽ സ്ഥാപിക്കാനായി ഉയർത്തുന്നതിനിടെ ചരിഞ്ഞാണ് ഗർഡർ പൊട്ടിയത്.

ഇന്നലെ രാവിലെ 10.45 ഓടെയായിരുന്നു സംഭവം. പാലത്തിന്റെ കരയിൽ മാസങ്ങൾക്ക് മുൻപേ കോൺക്രീറ്റ് ചെയ്തുവച്ചിരുന്ന 43 മീറ്റർ നീളമുള്ള ഗർഡറാണ് പൊട്ടിയത്. ജാക്കിയുടെ തകരാറാണ് ഗർഡർ ചരിയാൻ കാരണമെന്ന് കരാർ കമ്പനി അധികൃതർ പറഞ്ഞു. സംഭവമറിഞ്ഞ് ദേശീയപാത അതോറിറ്റി അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. കരാർ കമ്പിനി അധികൃതർക്ക് നിർമ്മാണ പ്രവർത്തനങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശം നൽകി.