കൊല്ലം: നിർമ്മിതബുദ്ധി (എ.ഐ) സാദ്ധ്യതകൾ പൊതുവിദ്യാഭ്യാസ മേഖലയിൽ ഫലപ്രദമായി പ്രയോജനപ്പെടുത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് കൈറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന മൂന്നു ദിവസത്തെ പ്രായോഗിക പരിശീലനം ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളിൽ ആരംഭിച്ചു.
എട്ടു മുതൽ പന്ത്രണ്ടുവരെ ക്ലാസുകളിൽ പഠിപ്പിക്കുന്ന 6,185 അദ്ധ്യാപകർക്കാണ് ആഗസ്റ്റ് മാസം വരെ നീണ്ടുനിൽക്കുന്ന പരിശീലനം. സെപ്തംബർ-ഡിസംബർ മാസങ്ങളിലായി പ്രൈമറി അദ്ധ്യാപകർക്കും പരിശീലനം നൽകും. കൈറ്റ് വെബ്സൈറ്റിലെ ട്രെയിനിംഗ് മാനേജ്മെന്റ് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്ത് പങ്കെടുക്കാമെന്ന് അധികൃതർ അറിയിച്ചു.