charava-
ആർ.എസ്.പിയുടെയും യു.ടി.യു.സി യുടെയും ആഭിമുഖ്യത്തിൽ ചവറയിൽ നടന്ന മേയ്ദിന റാലി

ചവറ : ആർ.എസ്.പിയുടെയും യു.ടി.യു.സിയുടെയും അഭിമുഖ്യത്തിൽ മേയ്ദിന റാലിയും പൊതുസമ്മേളനവും നടന്നു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.സി.പി.സുധീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ആർ.എസ്.പി സംസ്ഥാന കമ്മിറ്റിയംഗം വാഴയിൽ അസീസ് അദ്ധ്യക്ഷനായി. ആർ.എസ്.പി ചവറ മണ്ഡലം സെക്രട്ടറി അഡ്വ. ജസ്റ്റിൻ ജോൺ, ടൈറ്റാനിയം കോംപ്ലക്സ് എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി മനോജ് മോൻ, ഐ.ആർ.ഇ മിനറൽസ് ഡിവിഷൻ എംപ്ലോയീസ് യൂണിയൻ സെക്രട്ടറി നാസർ, സന്തോഷ് ഇടയിലമുറി, ഫിഷിംഗ് ഹാർബർ വർക്കിംഗ് യൂണിയൻ പ്രസിഡന്റ് സുഭാഷ് കുമാർ, എസ്.രാജശേഖരൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ ഡി.സുനിൽകുമാർ, താജ് പേരൂക്കര, ശ്രീകുമാർ പന്തവിള, ഐ.ജയലക്ഷ്മി, എസ്.എ.ഷാനവാസ്, സിയാദ് കോയിവിള, ആർ.വൈശാഖ് എന്നിവർ നേതൃത്വം നൽകി.