d
വെളിനല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന കലാമണ്ഡലം ഗംഗാധരൻ ആശാൻ അനുസ്മരണവും പൊതുസമ്മേളനവും അവാർഡ് വിതരണവും എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

ഓയൂർ : വെളിനല്ലൂർ ശ്രീരാമ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് കലാമണ്ഡലം ഗംഗാധരൻ ആശാൻ അനുസ്മരണവും അവാർഡ് വിതരണവും കഥകളിയും നടന്നു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് പ്രകാശ് വി.നായരുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കെ.ജി.രാജേഷ് സ്വാഗതം പറഞ്ഞു. എൻ.കെ.പ്രേമചന്ദ്രൻ എം.പി സമ്മേളനം ഉദ്ഘാടനം ചെയ്തു. ആശാൻ അനുസ്മരണം ഡോ.തോട്ടം ഭുവനേന്ദ്രൻ നായർ നിർവഹിച്ചു. ടി.കെ.ജ്യോതിദാസ്, വി.ഹരികുമാർ, ഷംസു താമരക്കുളം, കലാമണ്ഡലം വിനോദ്, ഗോവിന്ദൻ പോറ്റി, ജി.ഹരിദാസ്, കലാമണ്ഡലം സജീവ്, കലാഭാരതി വാസുദേവൻ എന്നിവർ സംസാരിച്ചു.