കരുനാഗപ്പള്ളി : മേയ്ദിനത്തോടനുബന്ധിച്ച് ആലുംകടവ് ബോധോദയം ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ആലുംകടവ് മാർക്കറ്റിലെ ആദ്യകാല തൊഴിലാളികളെ വീടുകളിലെത്തി ആദരിച്ചു. ഗ്രന്ഥശാലാ പ്രസിഡന്റ് ബി.ആനന്ദൻ തൊഴിലാളികളെ പൊന്നാട അണിയിച്ച് ആദരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ്കമ്മിറ്റി അംഗം എം.സുരേഷ്കുമാർ മുഖ്യ പ്രഭാഷണം നടത്തി. ഡിവിഷൻ കൗൺസിലർ സീമാ സഹജൻ, ഗ്രന്ഥശാലാ വൈസ് പ്രസിഡന്റ് കെ.മഹേന്ദ്രദാസ്, സുദർശനൻ, എസ്.എം.മനോജ് മുരളി, പി. ജോൺസൺ എന്നിവർ പങ്കെടുത്തു.