കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി യു.ജി /പി.ജി ഒന്നാം സെമസ്റ്റർ (2022 അഡ്മിഷൻ സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് ),യു.ജി ഒന്നാം സെമസ്റ്റർ (2023 ജനുവരി അഡ്മിഷൻ) പരീക്ഷകളുടെ തിരഞ്ഞെടുത്ത പരീക്ഷാകേന്ദ്രം പഠിതാക്കൾക്ക് മാറ്റിയെടുക്കാം. പ്രസ്തുത സൗകര്യം സീറ്റ് ലഭ്യതയ്ക്കനുസരിച്ചായിരിക്കും. പഠിതാവിന്റെ ലോഗിനിൽ കൂടി പരീക്ഷകേന്ദ്രം മാറ്റിയെടുക്കുന്നതിന് ഈ മാസം ഏഴുവരെ അപേക്ഷിക്കാം. സൗകര്യം ഒരു തവണ വിനിയോഗിച്ചവർ വീണ്ടും പരീക്ഷാകേന്ദ്രം മാറ്റുന്നതിന് 250 രൂപ ഫീസ് സഹിതം അപേക്ഷിക്കണം.
കേരള കേന്ദ്ര സർവകലാശാല പി.ജി പ്രവേശനം: രജിസ്ട്രേഷൻ 10 വരെ
പെരിയ (കാസർകോട്): കേരള കേന്ദ്ര സർവകലാശാലയിൽ ബിരുദാനന്തര ബിരുദ കോഴ്സുകളിലെ പ്രവേശനത്തിന് മേയ് 10 വരെ www.cukerala.ac.inൽ രജിസ്റ്റർ ചെയ്യാം. മേയ് 15ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. രാജ്യത്തെ വിവിധ സർവകലാശാലകളിലേക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളലേക്കും നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) നടത്തിയ പൊതുപ്രവേശന പരീക്ഷയിൽ (സി.യു.ഇ.ടി പി.ജി) പങ്കെടുത്തവരാണ് രജിസ്റ്റർ ചെയ്യേണ്ടത്. 26 ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളാണുള്ളത്. എം.എ ഇക്കണോമിക്സ്, എം.എ ഇംഗ്ലീഷ് ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചർ, എം.എ. ലിംഗ്വിസ്റ്റിക്സ് ആൻഡ് ലാംഗ്വേജ് ടെക്നോളജി, എം.എ. ഹിന്ദി ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചർ, എം.എ. ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്കൽ സയൻസ്, എം.എ മലയാളം, എം.എ കന്നഡ, എം.എ പബ്ലിക് അഡ്മിനിസ്ട്രേഷൻ ആൻഡ് പോളിസി സ്റ്റഡീസ്, എം.എസ്ഡബ്ല്യു, എം.എഡ്, എം.എസ്സി സുവോളജി, എം.എസ് സി ബയോകെമിസ്ട്രി, എം.എസ് സി കെമിസ്ട്രി, എം.എസ് സി കംപ്യൂട്ടർ സയൻസ്, എം.എസ് സി എൻവയോൺമെന്റൽ സയൻസ്, എം.എസ്സി ജീനോമിക് സയൻസ്, എം.എസ്സി ജിയോളജി, എം.എസ്സി മാത്തമാറ്റിക്സ്, എം.എസ് സി ബോട്ടണി, എം.എസ് സി ഫിസിക്സ്, എം.എസ് സി യോഗ തെറാപ്പി, എൽ എൽ.എം, മാസ്റ്റർ ഒഫ് പബ്ലിക് ഹെൽത്ത്, എം.ബി.എ ജനറൽ മാനേജ്മെന്റ്, എം.ബി.എ ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റ്, എം.കോം എന്നിവയാണ് പ്രോഗ്രാമുകൾ. കൂടുതൽ വിവരങ്ങൾക്ക്www.cukerala.ac.in. ഇ മെയിൽ: admissions@cukerala.ac.in
അസാപ് കേരള സമ്മർ ക്യാമ്പ്
തിരുവനന്തപുരം: അസാപ് കേരള, സ്കൂൾ വിദ്യാർത്ഥികൾക്കായി 6 മുതൽ 9 വരെ കഴക്കൂട്ടം അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ സമ്മർ ക്യാമ്പ് സംഘടിപ്പിക്കും. 10 മുതൽ 15 വയസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് സുഭദ്ര ക്ലിനിക്സുമായി ചേർന്ന് സമ്മർ ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. ഹെൽത്ത് ആൻഡ് ന്യൂട്രീഷൻ, ഡാൻസ്, ചിത്രകല, ആത്മവിശ്വാസം വർദ്ധിപ്പിക്കൽ, ആർട് തെറാപ്പി എന്നീ വിഷയങ്ങൾ പഠിപ്പിക്കും. രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെയാണ് ക്യാമ്പ്. രജിസ്ട്രേഷന് https://connect.asapkerala.gov.in/events/11506?source=eventlist ഫോൺ 7907795257
സി-മാറ്റ് പരിശീലനം
തിരുവനന്തപുരം: മേയിൽ നടക്കുന്ന സി-മാറ്റ് പരീക്ഷയ്ക്ക് മുന്നോടിയായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് ഇന്നു മുതൽ ഒരാഴ്ചത്തെ സൗജന്യ സി-മാറ്റ് പരിശീലനം നൽകും. https://bit.ly/KICMA-CMAT ലിങ്ക് വഴി ഈ സൗജന്യ കോച്ചിംഗിന് രജിസ്റ്റർ ചെയ്യാം. ഫോൺ- 9188001600
കെൽട്രോൺ കോഴ്സുകൾ
തിരുവനന്തപുരം: കെൽട്രോണിന്റെ തൊഴിലധിഷ്ഠിത കോഴ്സുകളായ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, കമ്പ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ്വർക്ക് മെയിന്റനൻസ്, വെബ് ഡിസൈൻ ആൻഡ് ഡെവലപ്മെന്റ്, ഡി.സി.എ, സോഫ്റ്റ്വെയർ ടെസ്റ്റിംഗ് എന്നിവയിൽ പ്രവേശനത്തിന് അപേക്ഷിക്കാം. ഫോൺ- 0471-2337450, 0471-2320332
വിവരാവകാശ നിയമത്തിൽ
സർട്ടിഫിക്കറ്റ് കോഴ്സ്
തിരുവനന്തപുരം: വിവരാവകാശ നിയമത്തെക്കുറിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്മെന്റ് ഇൻ ഗവൺമെന്റ്(ഐ.എം.ജി.) മേയിൽ നടത്തുന്ന സൗജന്യ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സിന് രജിസ്ട്രേഷൻ ആരംഭിച്ചു. കോഴ്സ് ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാണ്. 16 വയസ് കഴിഞ്ഞ ഏതൊരു പൗരനും കോഴ്സിൽ ചേരാം. rti.img.kerala.gov.in വെബ്സൈറ്റിൽ 13 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. കോഴ്സ് 16ന് ആരംഭിക്കും.