budha-

പാറ്റൂർ: ശ്രീബുദ്ധ കോളേജ് ഒഫ് എൻജിനിയറിംഗിൽ കൾച്ചറൽ ഫെസ്റ്റ് 'പ്രയാഗ് -24” ചലച്ചിത്ര താരം ബാലു വർഗീസ് ഉദ്ഘാടനം ചെയ്തു. കോളേജ് ചെയർമാൻ പ്രൊഫ. കെ.ശശികുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രിൻസിപ്പൽ ഡോ.കൃഷ്‌ണകുമാർ സംസാരിച്ചു. ശ്രീബുദ്ധ എഡ്യുക്കേഷണൽ സൊസൈറ്റി സെക്രട്ടറി പ്രൊഫ. വി.പ്രസാദ്, ട്രഷറർ എ.സുനിൽ കുമാർ, ജോ. സെക്രട്ടറി ബി.ഉദയൻ, വൈസ് പ്രിൻസിപ്പൽ ഡോ. സജി വർഗീസ് എന്നിവർ പങ്കെടുത്തു. ഇലക്ട്രിക്കൽ വിഭാഗം മേധാവിയും സ്റ്റുഡന്റ് അഫയേഴ്‌സ് കൗൺസിൽ കൺവീനറുമായ ഡോ. വി.പി.വിനോദ് സ്വാഗതവും സ്റ്റുഡന്റ് ചെയർമാൻ ശബരികൃഷ്ണ നന്ദിയും പറഞ്ഞു. ഫെസ്റ്റിൽ വിവിധ കലാപരിപാടികൾ അരങ്ങേറും.