കൊല്ലം/ശൂരനാട്: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ നടക്കുന്ന ഫാമിലി കോൺഫറൻസ് ഇന്ന് വൈകിട്ട് 4ന് ശൂരനാട് നടക്കും.
'വിശ്വാസ വിശുദ്ധി സംതൃപ്ത കുടുംബം" എന്ന പേരിലാണ് എല്ലാ ജില്ലകളിലും പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ.അബ്ദുല്ലത്തീഫ് മദനി ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.എൻ.ബാലഗോപാൽ മുഖ്യാതിഥിയാകും. ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി.കെ.അഷ്റഫ് അദ്ധ്യക്ഷനാകും. വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് കെ.താജുദ്ദീൻ സ്വലാഹി, പ്രൊഫ. ഹാരിസ് ബിൻ സലീം, ശിഹാബ് എടക്കര എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും. പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 95266 39076.