കൊല്ലം: ലീഗൽ എയ്ഡ് ടു വീക്കർ സെക്ഷന്റെ (ലാസ്) വാർഷിക സമ്മേളനവും നിയമ ബോധവത്കരണ ക്ലാസും സ്പെഷ്യൽ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് രമണൻ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ഹലീമ ബീവി അദ്ധ്യക്ഷയായി. സെക്രട്ടറി അഡ്വ. സുബ്രഹ്മണ്യൻ, അഡ്വ. വൈദ്യലിംഗം, എസ്.എൻ.വി.ആർ.സി ബാങ്ക് പ്രസിഡന്റ് നെടുങ്ങോലം രഘു, ചവറ ഹരീഷ് കുമാർ, എം.എം.സഞ്ജീവ് കുമാർ, പത്മകുമാർ, അലക്സ്, ഉഷ സുധീഷ്, ആലിൻ തുടങ്ങിയവർ സംസാരിച്ചു. വിവിധ മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവച്ച വ്യക്തികളെയും സ്ഥാപന മേധാവികളെയും ചടങ്ങിൽ ആദരിച്ചു.