jami-
കാരാളികോണം ജാമിഅഃ അബൂബക്കർ സിദ്ദീഖ് അൽ ഇസ്‌ലാമിയയുടെ 2024-25 അദ്ധ്യയന വർഷത്തെ സംഗമം മദ്രസ ഹാളിൽ നടന്നപ്പോൾ

ഓയൂർ: കാരാളികോണം ജാമിഅഃഅബൂബക്കർ സിദ്ദീഖ് അൽ ഇസ്‌ലാമിയ്യയുടെ 2024-25 അദ്ധ്യയന വർഷ സംഗമവും ദർസ് ആരംഭവും നടന്നു. ജാമിഅഃ ജനറൽ സെക്രട്ടറി നുജൂമുദ്ദീൻ മൗലവി അൽ ഖാസിമി അദ്ധ്യക്ഷനായി. ഓച്ചിറ ദാറുൽ ഉലൂം അക്കാഡമി പ്രിൻസിപ്പൽ സുഹൈൽ മൗലവി അൽ ഖാസിമി വിദ്യാർത്ഥികൾക്ക് ആദ്യപാഠം ചൊല്ലിക്കൊടുത്തു.

പഞ്ചായത്ത് മെമ്പർ ഐ.മുഹമ്മദ് റഷീദ് , അമാനുള്ളാ മൗലവി ഹസനി, അജ്മൽ മൗലവി അൽ ഖാസിമി, മദ്രസ അദ്ധ്യാപകരായ യഹ്‌യ മൗലവി അൽ കാശിഫി, ഹുസൈൻ മൗലവി ഈരാറ്റുപേട്ട, ഉവൈസ് മൗലവി അൽ കാശിഫി, അഹമ്മദ് മൗലവി, അമീൻ മൗലവി ഹുസ്നി, സിദ്ദീഖ് മൗലവി ഹസനി, നാസർ മൗലവി അൽകൗസരി, പ്രൊഫസർ നസീർ, ആരിഫ് സാർ, മറ്റ് പൗരപ്രമുഖർ എന്നിവർ പങ്കെടുത്തു.

ജാമിഅ:യുടെ പുതിയ കാമ്പസ് ഉദ്ഘാടനം ജൂലായ് 21ന് നടത്താൻ തീരുമാനിച്ചതായി മാനേജ്മെന്റ് അധികൃതർ അറിയിച്ചു.