കൊല്ലം: തെക്കൻ കേരളത്തിലെ പ്രമുഖ ഗൃഹോപകരണ, ഫർണിച്ചർ വ്യാപാര ശൃംഖലയായ രശ്മി ഹാപ്പി ഹോമിന്റെ അഞ്ചാമത് ഷോറൂം നാളെ രാവിലെ 10ന് സിനിമ-സീരിയൽ താരം ഡയാന ഹമീദ്, ഉപ്പും മുളകും ഫെയിം അൽ സാബിത്ത്, ശിവാനി മേനോൻ എന്നിവർ ചേർന്ന് പാരിപ്പള്ളിയിൽ ഉദ്ഘാടനം ചെയ്യും.

ഉദ്ഘാടന ദിവസം ഷോറൂം സന്ദർശിക്കുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഓരോ മണിക്കൂറിലും 32 ഇഞ്ച് എൽ.ഇ.ഡി ടി.വി സമ്മാനമായി ലഭിക്കും. കൂടാതെ എല്ലാ പർച്ചേസിനും ഉറപ്പായ സമ്മാനങ്ങളും മികച്ച ഓഫറുകളും ഒരുക്കിയിട്ടുണ്ട്. വിപണന രംഗത്ത് ജനഹൃദയം കീഴടക്കിയ രശ്മി ഹാപ്പി ഹോമിന്റെ ഏറ്റവും വലിയ ഷോറൂമിൽ സ്മാർട്ട് ഫോണുകൾക്കും ലാപ്ടോപ്പുകൾക്കുമായി വിശാലമായ ഡിസ്പ്‌ളേ, 6690 രൂപ മുതൽ രണ്ട് ലക്ഷം രൂപ വരെ വില വരുന്ന ഇരുന്നൂറിൽപ്പരം സോഫകളുടെ വെറൈറ്റി കളക്ഷൻസും, പ്രീമിയം ക്വളിറ്റിയും ഇംപോർട്ടഡുമായ ഫർണിച്ചറുകളുടെ കമനീയ ശേഖരവും കൂടാതെ 65 ശതമാനം വരെ വിലക്കുറവിൽ ഇലക്ട്രോണിക്സ് ആൻഡ് ഹോം അപ്ലയൻസും 75 ശതമാനം വരെ വിലക്കുറവിൽ ക്രോക്കറി ആൻഡ് സ്റ്റീൽ ഐറ്റംസും ലഭ്യമാണ്. കിലോ മീറ്ററിന് 10 പൈസ മാത്രം ഇന്ധന ചെലവ് വരുന്ന ഇലക്ട്രിക് സ്കൂട്ടറുകൾ ഉൾപ്പടെ ഒരു വീട്ടിലേക്ക് വേണ്ടതെല്ലാം രശ്മി ഹാപ്പി ഹോം പാരിപ്പള്ളിയിൽ ഒരുക്കിയിട്ടുണ്ട്.

ഗ്രാൻഡ് രശ്മി ഷോപ്പിംഗ് ഫെസ്റ്റിവലിലെ കഴിഞ്ഞ സീസണിലെ വിജയികൾക്കുള്ള നാല് കാറുകൾ, നാല് ഇലക്ട്രിക് സ്കൂട്ടറുകൾ എന്നിവയുടെ വിതരണവും നാളെ നടക്കും.
ഉദ്ഘാടനം പ്രമാണിച്ച് പാരിപ്പള്ളി ഷോറൂമിൽ പത്ത് ദിവസത്തേക്ക് പ്രഖ്യാപിച്ച ഓഫറുകൾ രശ്മിയുടെ മറ്റു ബ്രാഞ്ചുകളായ കരുനാഗപ്പള്ളി, ഹരിപ്പാട്, കറ്റാനം, ആറ്റിങ്ങൽ ഷോറൂമുകളിലും ലഭ്യമാണ്. ഈ ഓഫർ റേറ്റിൽ എല്ലാ ബ്രാഞ്ചുകളിലും ബുക്കിംഗും സ്വീകരിക്കും.

ഫർണിച്ചർ, ക്രോക്കറി, ഇലക്ട്രിക് സ്കൂട്ടറുകൾ ഉൾപ്പടെ എല്ലാ പ്രോഡക്ടുകൾക്കും സീറോ ഡൗൺ പേയ്മെന്റിലും പലിശ രഹിതവുമായി ദിവസ/മാസ തവണകളായി ഫിനാൻസ് ചെയ്യാൻ വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ കൗണ്ടറുകൾ ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിലേയ്ക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി എം.ഡി രവീന്ദ്രൻ രശ്മി അറിയിച്ചു.